ചെമ്പൻ ചന്ദ്രോദയം കാണാൻ അപൂർവ്വ  അവസരം  

ഈ വരുന്ന ജനുവരി 31ന് ചന്ദ്രോദയത്തോടടുപ്പിച്ചാണ്  പരിപൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകുക.  പരിപൂർണ്ണ  സൂര്യഗ്രഹണ സമയത്ത്  സൂര്യൻ അദൃശ്യമാകുന്നതിൽ  നിന്നും  വ്യത്യസ്തമായി പരിപൂർണ്ണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ  ചന്ദ്രൻ  തിളക്കമാർന്ന കടും ചെമ്പുനിറത്തിലാണ് കാണപ്പെടുക.

ചന്ദ്രഗ്രഹണം ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ നഗ്നനേത്രങ്ങളിലൂടെ സുരക്ഷിതമായി വീക്ഷിക്കാവുന്നതാണ്.

കിഴക്കോട്ട് നല്ലരീതിയിൽ ദർശനം കിട്ടുന്ന സ്ഥലം നേരത്തെക്കൂടി കണ്ടെത്തി ഈ അപൂർവ്വ ആകാശ ദൃശ്യ വിരുന്നിന്  തയ്യാറെടുക്കൂ. നിങ്ങളുടെ കുടുംബവും   സുഹൃത്തുക്കളുമായും ചേർന്ന്  ഒരു സായാഹ്ന ചന്ദ്രഗ്രഹണ ഉല്ലാസയാത്ര തന്നെ ക്രമീകരിക്കാവുന്നതാണ്.  

വൈകീട്ട് 06:22  മുതൽ  ഏതാണ്ട്  ഒരു  മണിക്കൂറോളം നേരമാണ്  പരിപൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകുക. അതിനു ശേഷം ഏതാണ്ട്  രണ്ട്  മണിക്കൂറോളം  നേരം ഭാഗിക ഗ്രഹണം കാണാൻ കഴിയും. ഈ അപൂർവ്വാവസരം  നമ്മുടെ സൗരയൂഥത്തെക്കുറിച്ച്  കൂടുതൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും നമുക്ക്  ചുറ്റുമുള്ളവരിൽ  ശാസ്ത്രീയ ചിന്താഗതി വളർത്തുന്നതിനുമായി വിനിയോഗിക്കൂ.

അതീവ  ലളിതമായി ആർക്കുംതന്നെ  ചന്ദ്രഗ്രഹണം വീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്താവുന്നതാണ്.  കൂടുതൽ വിവരങ്ങൾ അറിയുവാൻ സന്ദർശിക്കുക:

https://coppermoon18.wordpress.com

https://www.iiap.res.in//people/personnel/pshastri/grahana/grahana.html

ഈ അസുലഭാവസരത്തെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ മറക്കരുതേ…

Advertisements